Thursday, March 27, 2008

കുത്തബ്‌ മിനാര്‍

ഇന്‍ഡോ-ഇസ്ലാമിക്‌ ശില്‍പകലയുടെ ഉത്തമോദാഹരണമാണ്‌ സൗത്ത്‌ ഡെല്‍ഹിയിലെ മെറോളിയില്‍ സ്ഥിതിചെയ്യുന്ന കുത്തബ്‌ മിനാര്‍. മുകളിലേക്കു കയറാനായി 399 പടവുകള്‍ ഉള്ള ഈ ഗോപുരത്തിന്‌ 72.5 മീറ്റര്‍ നീളവും ഏറ്റവും താഴത്തെ തട്ടിന്‌ 14.3 മീറ്റര്‍ വ്യാസവും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.
1199ല്‍ ഒരു വിജയ സ്മാരകം എന്ന സങ്കല്‍പ്പത്തോടെ ഡെല്‍ഹിയിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായിരുന്ന കുത്തബ്‌-ദിന്‍-ഐബക്‌ ആണ്‌ മിനാറിന്റെ പണി ആരംഭിച്ചത്‌.
ഏറ്റവും താഴത്തെ തട്ടിന്റെ നിര്‍മാണത്തോടെ നിലച്ചുപോയ ഈ ഗോപുരത്തിന്റെ പണി കുത്തബ്‌-ദിന്‍-ഐബക്കിന്റെ തുടര്‍ച്ചവകാശക്കാരനായിരുന്ന ഇല്‍തുമിഷ്‌ 1229ഓടെ ബാക്കി മൂന്ന്‌ നിലകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.ഏറ്റവും താഴത്തെ തട്ടില്‍ വിശുദ്ധ ഖുറാനിലെ വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.മുസ്ലീം മത വിശ്വാസികളെ പള്ളിയിലേക്കു വിളിച്ചു വരുത്തുന്നതിനായി പണിത ഗോപുരമാണെന്നും, അതല്ല മുസ്ലീം മതത്തിന്റെ അന്തസത്ത ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി പണിതതാണെന്നുമുള്ള വളരെയധികം ഊഹാപോഹങ്ങള്‍ നിലവിലുണ്ടങ്കിലും ഇതൊരു വിജയ സ്മാരകമായിട്ടാണ്‌ എല്ലാവരും കരുതുന്നത്‌.
1368ഓടെ ഫിറോഷാ തുഗ്ലക്‌ ആണ്‌ ഗോപുരത്തിന്റെ അവസാന മിനുക്കുപണികള്‍ നടത്തിയതും ഏറ്റവും മുകളിലുള്ള മാര്‍ബിള്‍ കൊണ്ടുള്ള അഞ്ചാമത്തെ നില പണികഴിപ്പിച്ചതും.
ഇല്‍തുമിഷിന്റെ ഭരണകാലത്ത് പണിയാരംഭിച്ച ഗോപുരം. നാല്പത് അടി ആയപ്പോഴേക്കും ഇതിന്റെ പണി നിലച്ചു പോയി.
കുത്തബ്‌ ഗോപുര സമുച്ചയത്തില്‍ കാണുന്ന ഈ ഗോപുരം ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ സ്ഥാപിച്ചതാണെന്നാണ്‌ പറയപ്പെടുന്നത്‌. ഇരുമ്പ്‌ കൊണ്ടുള്ള ഈ ഗോപുരത്തിന്‌ ഏഴുമീറ്റര്‍ നീളവും ആറുടണ്ണിലധികം ഭാരവും ഉള്ളതായി കണക്കാക്കുന്നു. ഈ ഗോപുരത്തില്‍ പുറം ചാരിനിന്നുകൊണ്ട്‌ ഗോപുരം ചുറ്റിപ്പിടിക്കുകയാണെങ്കില്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം താമസംവിനാ നടക്കുമെന്നുള്ള ഒരു വിശ്വാസം ഉള്ളതിനാല്‍ സഞ്ചാരികളില്‍ നിന്നും ഗോപുരം സംരക്ഷിക്കുന്നതിനായി ഇതിനു ചുറ്റും ഇപ്പോള്‍ ഇരുമ്പ്‌ വേലി തീര്‍ത്തിട്ടുണ്ട്‌.

13 അഭിപ്രായങ്ങള്‍:

അച്ചു March 27, 2008 at 11:18 PM  

കുത്തബ്‌ മിനാര്‍- ഒരു ഫോട്ടോ പോസ്റ്റ്

ശ്രീ March 28, 2008 at 12:35 AM  

നന്നായിട്ടുണ്ട് കൂട്ടുകാരാ... ചിത്രങ്ങളും വിശദീകരണം നന്നായി.
:)

ഫസല്‍ ബിനാലി.. March 28, 2008 at 5:07 AM  

നന്ദി സുഹൃത്തേ..ചിത്രവും വിവരണങ്ങളും ഉപകാരപ്രദമായിരുന്നു.

ദിലീപ് വിശ്വനാഥ് March 28, 2008 at 8:34 AM  

നാലും അഞ്ചും പടങ്ങള്‍ പുതുമയായി തോന്നി. ഇതുവരെ എവിടെയും കണ്ടിട്ടില്ല ആ പടങ്ങള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ March 28, 2008 at 8:34 AM  

നന്നായിരിക്കുന്നു ഈ മിനാര്‍, വിവരണവും

ശ്രീവല്ലഭന്‍. March 28, 2008 at 2:26 PM  

എന്‍റെ കൂട്ടുകാരാ,

ഡല്‍ഹിയില്‍ എന്റെ ഹോസറ്റല്‍ റൂമില്‍ നിന്നു നോക്കിയാല്‍ കുത്തബ് മീനാര്‍ ആയിരുന്നു കാണുന്നത്! ഇടയ്ക്കിടെ നടക്കാന്‍ ഇറങ്ങുമായിരുന്നു കുത്തബ് മീനാറിലേയ്ക്ക്! അത് കൊണ്ടു തന്നെ ആയിരിക്കണം ഒരു പടം പോലും പിടിച്ചിട്ടില്ല...... നന്ദി, ആ പഴയ ഒര്മാകളിലെയ്ക്ക് കൊണ്ടു പോയതിന്.

BLOODY 15 years!

Sherlock March 28, 2008 at 11:59 PM  

കുത്തബ് മീനാറിന്റെ കൂടെ കാണാന്‍ വന്നവരേയും എടുക്കാ‍ര്‍ന്നൂ...ഏത്? :)

അച്ചു March 29, 2008 at 3:03 AM  

നന്ദി.ശ്രീ..
ഫസല്‍..വിവരണം നന്നായി എന്നരിഞ്ഞതില്‍ സന്തോഷം
വാല്‍മീകി മാഷെ ..അതുകൊണ്ടല്ലെ ആ ചിത്രങ്ങള്‍ ഞാന്‍ പോസ്റ്റിയത്..::))
നന്ദി പ്രിയ..
ശ്രീവല്ലഭന്‍ ...ദില്ലിയില്‍ BLOODY 15 years!..കൊള്ളാം..:)
ജിഹേഷ് ഭായ്..ആ ഫോട്ടൊസൊക്കെ ഇണ്ട്..അത് ഞാന്‍ പിന്നീട് പോസ്റ്റ് ചെയ്യാം..യേത്??

Sharu (Ansha Muneer) April 2, 2008 at 6:49 AM  

വിവരണങ്ങളും ചിത്രങ്ങളും വളരെ നന്നായി...

സുഗതരാജ് പലേരി April 4, 2008 at 4:27 AM  

ഹരീഷ് ഇതു വളരെ നന്നയിട്ടുണ്ട്.
കുത്തബ്മിനാര്‍ അതുപോലെയുള്ള മറ്റുസ്ഥലങ്ങളൊക്കെ ഉള്‍പ്പെടുത്തി ഒരു ചരിത്രവിവരണം എഴുതാനുള്ള ശ്രമത്തിലാണ്‌ ഞാന്‍. തിരക്കുമൂലം നാളെ നാളെ എന്നു നീണ്ടു പോകുന്നു.

ഇനിയേതായാലും ഫോട്ടോയ്ക്ക് ലിങ്ക് ഇങ്ങോട്ട് കൊടുക്കാമല്ലോ :)

ഉപാസന || Upasana April 15, 2008 at 8:38 AM  

JahEsh bhaai paranjathane karyam...
baalaa Daasaa iTraa athokke
:-)
upaasana

മൂര്‍ത്തി April 15, 2008 at 9:43 AM  

നന്നായിട്ടുണ്ട്..

ഹരിയണ്ണന്‍@Hariyannan July 18, 2008 at 10:13 AM  

ഫോട്ടോസും വിവരണവും കലക്കി!!

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP