Sunday, December 21, 2008

ബിംബം...പ്രതിബിംബം..


ഒരു സന്ധ്യാ നേരം...ബൈ ബൈ പറയുന്ന സൂര്യനും പ്രതിബിംബവും...

Monday, December 15, 2008

വൺ ..ടു ..ത്രീ.....ഗോ


ഊട്ടി-മുതുമല യാത്രക്കിടയിൽ കിട്ടിയ ഒരു ചിത്രം...
ഫോറസ്റ്റ് ഗസ്റ്റ് ഹൌസിനു മുന്നിലെ തോട്ടിൽ രാവിലെ കണ്ട ഒരു കൊക്ക്...കല്ലെടുത്ത് എറീയാൻ ഓങ്ങിയപ്പോഴേക്കും അതു പറന്നു..സത്യം!!!

Sunday, November 9, 2008

പൂ‍ക്കൾ

Camera: കാനോന്‍
Model: Canon PowerShot S3 IS
ISO: n/a
Exposure: 1/125sec
Aperture: f/3.5
Focal Length: 44mm
Camera: കാനോന്‍
Model: Canon PowerShot S3 IS
ISO: n/a
Exposure: 1/80 sec
Aperture: f/3.5
Focal Length: 28.4mm

Thursday, March 27, 2008

കുത്തബ്‌ മിനാര്‍

ഇന്‍ഡോ-ഇസ്ലാമിക്‌ ശില്‍പകലയുടെ ഉത്തമോദാഹരണമാണ്‌ സൗത്ത്‌ ഡെല്‍ഹിയിലെ മെറോളിയില്‍ സ്ഥിതിചെയ്യുന്ന കുത്തബ്‌ മിനാര്‍. മുകളിലേക്കു കയറാനായി 399 പടവുകള്‍ ഉള്ള ഈ ഗോപുരത്തിന്‌ 72.5 മീറ്റര്‍ നീളവും ഏറ്റവും താഴത്തെ തട്ടിന്‌ 14.3 മീറ്റര്‍ വ്യാസവും ഉള്ളതായി കണക്കാക്കിയിരിക്കുന്നു.
1199ല്‍ ഒരു വിജയ സ്മാരകം എന്ന സങ്കല്‍പ്പത്തോടെ ഡെല്‍ഹിയിലെ ആദ്യത്തെ മുസ്ലീം ഭരണാധികാരിയായിരുന്ന കുത്തബ്‌-ദിന്‍-ഐബക്‌ ആണ്‌ മിനാറിന്റെ പണി ആരംഭിച്ചത്‌.
ഏറ്റവും താഴത്തെ തട്ടിന്റെ നിര്‍മാണത്തോടെ നിലച്ചുപോയ ഈ ഗോപുരത്തിന്റെ പണി കുത്തബ്‌-ദിന്‍-ഐബക്കിന്റെ തുടര്‍ച്ചവകാശക്കാരനായിരുന്ന ഇല്‍തുമിഷ്‌ 1229ഓടെ ബാക്കി മൂന്ന്‌ നിലകളുടെ പണി പൂര്‍ത്തിയാക്കുകയും ചെയ്തു.ഏറ്റവും താഴത്തെ തട്ടില്‍ വിശുദ്ധ ഖുറാനിലെ വചനങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.മുസ്ലീം മത വിശ്വാസികളെ പള്ളിയിലേക്കു വിളിച്ചു വരുത്തുന്നതിനായി പണിത ഗോപുരമാണെന്നും, അതല്ല മുസ്ലീം മതത്തിന്റെ അന്തസത്ത ജനങ്ങളിലേക്ക്‌ എത്തിക്കുന്നതിനായി പണിതതാണെന്നുമുള്ള വളരെയധികം ഊഹാപോഹങ്ങള്‍ നിലവിലുണ്ടങ്കിലും ഇതൊരു വിജയ സ്മാരകമായിട്ടാണ്‌ എല്ലാവരും കരുതുന്നത്‌.
1368ഓടെ ഫിറോഷാ തുഗ്ലക്‌ ആണ്‌ ഗോപുരത്തിന്റെ അവസാന മിനുക്കുപണികള്‍ നടത്തിയതും ഏറ്റവും മുകളിലുള്ള മാര്‍ബിള്‍ കൊണ്ടുള്ള അഞ്ചാമത്തെ നില പണികഴിപ്പിച്ചതും.
ഇല്‍തുമിഷിന്റെ ഭരണകാലത്ത് പണിയാരംഭിച്ച ഗോപുരം. നാല്പത് അടി ആയപ്പോഴേക്കും ഇതിന്റെ പണി നിലച്ചു പോയി.
കുത്തബ്‌ ഗോപുര സമുച്ചയത്തില്‍ കാണുന്ന ഈ ഗോപുരം ചന്ദ്രഗുപ്തന്‍ രണ്ടാമന്‍ സ്ഥാപിച്ചതാണെന്നാണ്‌ പറയപ്പെടുന്നത്‌. ഇരുമ്പ്‌ കൊണ്ടുള്ള ഈ ഗോപുരത്തിന്‌ ഏഴുമീറ്റര്‍ നീളവും ആറുടണ്ണിലധികം ഭാരവും ഉള്ളതായി കണക്കാക്കുന്നു. ഈ ഗോപുരത്തില്‍ പുറം ചാരിനിന്നുകൊണ്ട്‌ ഗോപുരം ചുറ്റിപ്പിടിക്കുകയാണെങ്കില്‍ മനസ്സില്‍ വിചാരിക്കുന്ന കാര്യം താമസംവിനാ നടക്കുമെന്നുള്ള ഒരു വിശ്വാസം ഉള്ളതിനാല്‍ സഞ്ചാരികളില്‍ നിന്നും ഗോപുരം സംരക്ഷിക്കുന്നതിനായി ഇതിനു ചുറ്റും ഇപ്പോള്‍ ഇരുമ്പ്‌ വേലി തീര്‍ത്തിട്ടുണ്ട്‌.

Friday, February 22, 2008

വീണ്ടുമൊരു പ്രഭാതത്തിനായി...

വീണ്ടുമൊരു പ്രഭാതത്തിനായി...


ദെല്‍ഹിയില്‍ നിന്നും ആഗ്രയിലേക്കുള്ള യാത്രാ മദ്ധ്യേ കാണുന്ന കടുകിന്‍ പാടങ്ങള്‍ (Mustard Field ) . വൈകുന്നേരത്തെ ഒരു കാഴ്ച.

Wednesday, February 6, 2008

അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...

അവര്‍ണ്യമാം പ്രേമത്തിന്‍ പ്രതീകം...

താജ് മഹല്‍-മുഗള്‍ ശില്പകലയുടെ ഉത്തമോദാഹരണം
ഭാരതം കണ്ട ഏറ്റവും മഹാനായ മുഗള്‍ ഭരണാധികാരി ഷാജഹാന്‍ , തന്റെ പ്രിയ പത്നി മുംതാസിന്റെ സ്മരണാര്‍ത്ഥം പണി കഴിപ്പിച്ച ഈ മനോഹര സൌധം ഇന്ന് ലോക മഹാത്ഭുതങ്ങളുടെ നെറുകയില്‍ ആണ്.

ഇത് പ്രധാന കവാടം. ഇപ്പൊ ആളൊന്നിനു 20 രൂപ വേണം ഇതിനകത്തു കടക്കാന്‍!!, വിദേശി ആണെങ്കില്‍ രൂപ 500, സര്‍വീസ് ടാക്സ് പുറമേ!!!
ഒരു സൈഡ് വ്യൂ..താജ് മഹലിന്റെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ തകൃതിയായി പണി നടക്കുന്നു. തേഞ്ഞുപോയ മാര്‍ബിള്‍ പാളികള്‍ പുതുക്കാനും പദ്ധതിയുണ്ട്.

-::ताज महल::-

ഇതെടുക്കാനാണ് പ്രധാനാമായും ആളുകള്‍ വരുന്നത്..ഇതിന്റെ മുകളിലെ ഗോപുരത്തില്‍കൈ പിടിക്കുന്ന രീതിയിലും മറ്റും പടം പിടിക്കാനായി നൂറുകണക്കിനാളുകള്‍ ക്യൂ നില്‍ക്കുന്നു.

കൂടുതല്‍ അറിയാന്‍

താജ് മഹല്‍ ചരിത്രം


Tuesday, January 29, 2008

അടിക്കുറിപ്പ് മത്സരം...

സഹൃദയരേ!!..ഇതാ നിങ്ങള്‍ക്കായി ഒരു മത്സരം......



ഈ രണ്ട് ചിത്രങ്ങള്‍ക്കും അടീക്കുറിപ്പെഴുതു...

ഇവിടെ നിങ്ങളാണ് താരം....

Saturday, January 12, 2008

ഇപ്പൊ മഴ പെയ്യും...

മിനിയാന്ന് വൈകുന്നേരം നല്ലകാറ്റായിരുന്നു.നല്ല മഴക്കോളും... മഴയെ ക്യാമറയില്‍ ആക്കാലോന്ന് വച്ച്‌ റെഡിയായി ഇരുന്നു..ആറ്‌മണിയായിട്ടും ഒന്നും കണ്ടില്ല...അതോണ്ട്‌ അപ്പൊകണ്ട ആകാശം ക്ലിക്കി...

Camera: Canon
Model: Canon PowerShot S3 IS
Exposure: 1/200 sec
Aperture: f/8.0
Focal Length: 28.4mm
Flash Used: No

രാത്രി പതിനൊന്നായപ്പോള്‍ നല്ല മഴയും വന്നു...:)



Wednesday, January 2, 2008

രണ്ട് അണ്ണന്മാര്‍...

രണ്ട് അണ്ണന്മാര്‍...സൂര്യേട്ടനും ..ചന്ദ്രേട്ടനും....

ഒരു ദിവസം വൈകുന്നേരം തോന്നിയ ഐഡിയ...
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/1600 sec
Aperture: f/4.5
Focal Length: 52.8mm
Flash Used: No


കൊറേ നേരം അണ്ണന്‍ ഓടിക്കളിച്ചു...അവസാനം ഞാന്‍ അണ്ണനെ ക്യാമറക്കകത്താക്കി!!!
Camera: Canon
Model: Canon PowerShot S3 IS
Exposure: 1/80 sec
Aperture: f/3.5
Focal Length: 72mm
Flash Used: No

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP