ഫോട്ടൊഗ്രാഫി ഒരു പഠനം|എന്താണ് മെഗാപിക്സല്‍.
എന്താണ് മെഗാപിക്സല്‍
ആരുടെയെങ്കിലും കയ്യില്‍ ഒരു ഡിജിറ്റല്‍ ക്യാമറ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം "ഇതു എത്ര മെഗാപിക്സലാ..എന്നാണ്" .
ഒരു പുതിയ ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോഴും നമ്മുടെ സംശയം എത്ര മെഗാപിക്സല്‍ ഉള്ള ക്യാമറ വാങ്ങണം എന്നാണ്.ഒട്ടനവധി ആളുകള്‍ക്കും ഈ പദം സുപരിചിതം ആയിരിക്കും. എങ്കിലും ഇന്നു നമ്മുക്കു ഈ മെഗാപിക്സല്‍ എന്ന സംഭവത്തെ ഒന്നു പരിചയപ്പെടാം.
മൈക്രൊസോഫ്റ്റ് ഓഫീസ് എക്സല്‍ എല്ലാവര്‍ക്കും സുപരിചിതമാണല്ലൊ..ഒരു എക്സല്‍ ഷീറ്റിലെ റൊസും കോളംസും മനസ്സില്‍ ഓര്‍ക്കുക.കാരണം ഇതു ആവശ്യം വരും.
ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഹൃദയം എന്നു പറയുന്നതു അതിണ്റ്റെ ഇമേജ് സെന്‍സര്‍ എന്ന ഭാഗം ആണ്(ഇതിനെക്കുറിച്ച് വിശദമായി പിന്നീട് പറയാം.)സെന്‍സറിണ്റ്റെ ഉപരിതലം വളരെ പരന്നാണിരിക്കുന്നത്.ഈ ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശകിരങ്ങളേ വൈദ്യുതതരംഗങ്ങളാക്കിമാറ്റാന്‍ ഉപരിതലത്തില്‍ സി സി ഡി (Charge Coupled Devices)എന്നറിയപ്പെടുന്ന ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകള്‍ സ്ഥാപിച്ചിരുക്കുന്നു. ഈ ഡയോഡുകളെ പിക്സല്‍ എന്നാണ് വിളിക്കുക. പിക്ചര്‍ എലമെണ്റ്റ്സ് (Picture Elements) എന്നതില്‍ നിന്നും ആണ് ഈ പിക്സല്‍ എന്ന പദം രൂപപ്പെട്ടത്. ഒരു മാട്രിക്സ് രൂപത്തിലാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്. ഇതു ഒരു എക്ഷ്കെല്‍ ഷീറ്റിലെ വരിയും നിരയുമായി നമ്മുക്കു താരതമ്യം ചെയ്യാം.
മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ 'X' എന്നു അടയാളപ്പെടുത്തിയിരിക്കുന്നത് ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകള്‍ ആണെന്നു സങ്കല്‍പ്പിക്കുക, ഇപ്പോള്‍ സെന്‍സറിണ്റ്റെ ഒരു ഏകദേശരൂപം നിങ്ങളുടെ മനസ്സില്‍ വന്നു കാണും എന്നു വിശ്വസിക്കുന്നു. താഴേക്കാണുന്ന ചിത്രത്തില്‍ സാധാരണ ദിജിറ്റല്‍ ക്യാമറയില്‍ കണ്ടുവരുന്ന ഒരു സെന്‍സര്‍ കാണാം. ഈ മറ്റ്രിക്സിലെ വരികളുടെയും നിരകളുടെയും എണ്ണത്തെ തമ്മില്‍ ഗുണനം ചെയ്തു കിട്ടുന്ന തുകയാണ് ഈ "മെഗാപിക്സല്‍ എന്നുപറയുന്ന സംഭവം. (മനസ്സിലായോ ആവോ?)
ഒരു ഉദാഹരണത്തിലൂടെ ഇതു നമ്മുക്കു വ്യക്തം ആക്കാം.
മുകളില്‍ കാണുന്ന ചിത്രത്തില്‍ വരികളുടേ എണ്ണം 4000ഉം നിരകളുടേ എണ്ണം 1000 ആണെന്നു സങ്കല്‍പ്പിക്കുക.
നമ്മുടെ കണാക്കനുസരിച്ച്,
പിക്സല്‍ = വരികളുടെ എണ്ണം * നിരകളുടെ എണ്ണം
പിക്സല്‍ = 4000 * 1000 = 4,000,000 (കണക്കു ശരിതന്നെ അല്ലെ!!! )
ഈ 4,000,000 മെഗ യില്‍ ആക്കുമ്പോള്‍ അത് 4 മെഗാപിക്സല്‍ ആവുന്നു. അതായത് എടുകുന്ന പടത്തിനു പരമാവധി പറ്റുന്ന വലുപ്പം 4000*1000 ആണ്. ഇതു മനസ്സിലായി ക്കാണും എന്നു വിശ്വസിക്കുന്നു. :-)
എളുപ്പത്തില്‍ പറഞ്ഞാല്‍ ഒരു യൂണിറ്റ് പ്രതലത്തില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന ഡയോഡുകളുടെ എണ്ണം ആണ് ഈ മെഗാ പിക്സല്‍ എന്നു പറയുന്ന സംഭവം.
എല്ലാം മനസ്സിലായ സ്ഥിതിക്കു ഒരു കാര്യം കൂടി പറയാം.
ഒരു ക്യാമറ കമ്പനിയും ഉപഭോക്താവിനെ നന്നാക്കാന്‍ നോക്കില്ല. നമ്മളൊക്കെ ചെയ്യുന്ന പോലെ ഒരു റൌണ്ട് ഓഫ് അവിടെയും ഉണ്ട്.അതായത് ഒരു 2048*1536 രെസല്യൂഷണ്‍ ഉള്ള പടം പിടിക്കാന്‍ 3.1 മെഗാപിക്സല്‍ ഉള്ള ക്യാമറ മതിയാകും. പക്ഷേ ഇതിനുപകരം കമ്പനികള്‍ പേരില്‍മാതം 3.3 മെഗപിക്സല്‍ എന്നും പറഞ്ഞു ക്യാമറകള്‍ ഇറക്കുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു. കാരണം ഈ മെഗാപിക്സല്‍ നമ്മക്കു നേരില്‍കാണാന്‍ പറ്റുന്ന ഒരു സാധനം അല്ല എന്നതു തന്നെ.!!പക്ഷെ അതിനും ക്യാമറ കമ്പനികള്‍ വിശദീകരണങ്ങല്‍ തരുന്നുണ്ട്.
ഇന്നത്തെ ക്ളാസ് കഴിഞ്ഞു ഇനി അടുത്ത തവണ..