ഫോട്ടൊഗ്രാഫി ഒരു പഠനം.|ക്യാമറ പിടിക്കുന്ന രീതി.
ക്യാമറ പിടിക്കുന്ന രീതി.
മുകളിലിള്ള ചിത്രം ശ്രദ്ധിക്കുക.
1. വലതുകൈ നിങ്ങളുടെ ക്യാമറയുടെ വലത്തേ അറ്റത്ത്, അതായത് ക്ളിക് ബട്ടണ്‍ വരുന്ന ഭാഗത്തു പിടിക്കുക. ചൂണ്ട് വിരലിനു ശേഷമുള്ള 3 വിരല്‍ ക്യാമറയുടെ മുന്‍ഭാഗത്തു വരുന്ന വിധത്തിലായിരിക്കണം കൈ പിടിക്കേണ്ടത്. ഇപ്പോള്‍ നിലവിലുള്ള ഒട്ടുമിക്ക ക്യാമറകളിലും ഒരു റബര്‍ ഗ്രിപ് ക്യാമറയുടെ വലതുഭാഗത്തായി കാണാം. അവിടെയാണ് 3 വിരലുകള്‍ അമര്‍ത്തേണ്ടത്. അഥികം അമര്‍ത്തരുത്. ക്യാമറ കേടാവും. അങ്ങിനെ വന്നാല്‍ എന്നെ കുറ്റം പറയരുത്.
2.ചൂണ്ട് വിരല്‍ ക്ളിക് ബട്ടണ് മുകളില്‍ വരുന്ന വിധം പിടിക്കണം. എല്ലാ ഡിജിറ്റല്‍ ക്യാമറകള്‍ക്കും സോഫ്റ്റ് സ്വിച് ആണ് ഉള്ളത്. അതുകൊണ്ട് അഥികം ബലം നല്‍കേണ്ടതില്ല. സാവധാനം അമര്‍തിയാല്‍ മതിയാകും.
3.ഇടത് കൈയുടെ പൊസിഷനിംഗ് ക്യാമറയുടെ മോഡല്‍ അനുസരിച്ച് മാറും. വലിയ റ്റെലസ്കോപ്പിക് ലെന്‍സ് ഉള്ള ക്യാമറ ആണെങ്കില്‍ , ലെന്‍സിണ്റ്റെ ഹാണ്റ്റിലില്‍ ഇടതുകൈ ബലം കൊടുക്കുക. ചെറിയ ക്യാമറ, അതായത് പവര്‍ ഷോട്ട് സിരിസ് പോലുള്ളവയാണെങ്കില്‍ ഇടതു കൈ വിരലുകള്‍ ലെന്‍സിനു ചുറ്റും വരുന്ന രീതിയില്‍ പിടിക്കുന്നതാണ് ഉത്തമം.
4. വ്യൂ ഫൈണ്റ്റര്‍ ഉള്ള ക്യാമറ ആണെങ്കില്‍ അതു യുസ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
5.എല്‍ സി ഡി പാനല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ക്യാമറ ശരീരത്തില്‍ നിന്നും അധികം അകലെ പിടിക്കരുത്.ഏകദേശം ഒരടി അകലത്തില്‍ ക്യാമറ ഉലയോഗിക്കുന്നതായിരിക്കും നല്ലത്. അത്തരം സന്ധര്‍ഭങ്ങളില്‍ എവിടെയെങ്കിലും ചാരി നില്‍ക്കുന്നതും നന്നായിരിക്കും. അത് കൂടുതല്‍ സ്ഥിരത നല്‍കും.
6.ഇന്‍സ്റ്റണ്റ്റ് ഫോട്ടോഗ്രാഫി ആണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാല് മുന്നോട്ടാഞ്ഞ് പൊസിഷന്‍ ചെയ്യുന്നതു നന്നയിരിക്കും. ഇതു ക്യാമറക്കും ഇമേജിനും സ്ഥിരത നല്‍കും.
ഇത്തരത്തില്‍ ഏത് ഉചിതം എന്നു തോനുന്നുവോ ആരീതി തന്നെ തൂടരണം. ക്യാമറ ഗ്രിപ് ചെയ്യുന്ന രീതിയും , ഷോട്ടുകള്‍ക്കു തയാരാവുന്നതും ഒരു ഫോട്ടൊഗ്രാഫറേ സംഭന്ദ്ധിച്ചിടതോളം പരമപ്രധാനമാണ്. തനിക്കു ലഭിക്കാന്‍ പോകുന്ന അമൂല്യ ചിത്രത്തിനു വേണ്ടി സ്വന്തം മനസ്സിനേയും തയാറാക്കണം. എപോഴും പോസിറ്റീവ് ആയി ചിന്തിക്കാന്‍ ശീലിക്കുക.
തുടരും.
26 അഭിപ്രായങ്ങള്‍:
ഫോട്ടോഗ്രാഫിയേ പറ്റി ഒരു ലേഖനം...ഉദ്യമം...എന്നെ പ്രോത്സാഹിപ്പിക്കും എന്നു കരുതുന്നു..
കൂട്ടുകാരാ... വളരെ നല്ല ഉദ്യമം. ആശംസകള്‍.
മാഷേ...നന്ദി..ഇതൂ ഞാന്‍ തുടര്‍ന്നും എഴുതും.
വളരെ നല്ല ഉദ്യമം. അടുത്ത ലക്കം പോരട്ടെ കൂട്ടുകാരാ..
നല്ല തുടക്കം.
തുടര്‍ന്നും എഴുതുക.
ആശംസകള്‍.
:)
വളരെ നല്ല ലേഖനം.
വളരെ നല്ല ഉദ്യമം. തുടര്‍ന്നും എഴുതുക.
ആശംസകള്‍.
ഇനി ഞാന്‍ വിടില്ല എന്തെങ്കിലും സംശയം ഉണ്ടെങ്കില്‍ ഞാന്‍ കൂടെ കൂടെ disturb ചെയ്യും,
:)-Shaf
ശ്രീ..നന്ദി.. അടുത്ത ഭാഗം താമസിയാതെ ഉണ്ടാകും.
ബാജി സര്‍..നന്ദി..ഇനിയും പോസ്റ്റ് ചെയ്യാം
അങ്കിള്‍...ഉം...ഒരു ചിരി...കുഴപ്പമില്ല...വരവു വച്ചു..:-)
അനൂപേ..നന്ദി..
കൂടുതല്‍ ലക്കങ്ങള്‍ക്കായി കാത്തിരിക്കുന്നു.
ഷാഫ്..നന്ദി...സഹായിക്കാന്‍ എപ്പോഴും തയാര്‍..ജി ടാക്കില്‍ ആഡ് ചെയ്താല്‍ മതി..ഞാന്‍ അവിടെ കാണും..:-)
സിനോജേ...ദേ പിന്നേം...:-)
ഹായ്..കൂട്ടാരാ...
നീ.. ബല്യ ഗഡിയാണല്ലാ..
കൊള്ളാമെടാ.. ഗലക്കി..
നമ്മളു വളഞ്ഞും ചരിഞ്ഞും കെടന്നും ഒക്കെ പടമെടുക്കുമ്പം ഓരോണ്ണം ആക്കി ചിരിക്കും..
സ്വന്തമായി എടുത്ത് ആ പാടൊന്നു മനസ്സിലാക്കട്ട്..
എന്തായാലും നീ തുടര്‍ന്നൊ..
ഒരുപാടു നന്മകളുണ്ടാവും..
ഒരു പാടു നല്ല കൂട്ടാരുമുണ്ടാവും..:)
പ്രയാസി..കൊട് കൈ...ഇങ്ങനെ എപ്പോഴും പ്രോത്സാഹിപ്പിക്കണം..
നന്നായി. ആശംസകള്‍!
-സയന്‍സ് അങ്കിള്‍
http://www.scienceuncle.com
കൂട്ടുകാരാ...ബാക്കി ഭാഗങ്ങള്‍ക്കായി കാത്തിരിക്കുന്നു... ക്യാമറയുടെ ലെന്‍സ് സെലക്ഷനേ കുറിച്ച് ഒന്നു വിവരിച്ചാല്‍ നന്നായിരുന്നു
I will try it and let you know the result.
nannayyi koottukaaraa.
baakki kooti ponnotte :)
നന്നായീട്ടോ...ചില കൊച്ചു കൊച്ചു വലിയ കാര്യങ്ങള്‍..:)
നന്നായിട്ടുണ്ട്,തുടരണം !
വളരെ നല്ല ഉദ്യമം. ആശംസകള്‍.
കൊള്ളാം നന്നായി സുഹൃത്തേ ... ലേഖനം നന്നായി . ഈ ഫോട്ടോം പിടിക്കുന്ന പണി എനിക്കും വലിയ ഇഷ്ടം ആണ് . ചില പടങ്ങളുടെ കോമ്പോസിഷന്‍ കുറച്ചു കൂടെ നന്നാക്കാം എന്ന് തോന്നുന്നു . പിന്നെ അടികുറിപ്പ് ഇഷ്ടം ആയി സിമ്പിള്‍ ആന്‍ഡ് ഫണി .. കീപ് ഇറ്റ് അപ്
nannayittundada...good effort ...
njan oru camera vangunnundu ...ninte tips enikk avasyamaayi varumz he he
നന്നായി കൂട്ടുകാരാ
ഞാന്‍ ഇങ്ങനല്ലാ പിടിക്കുന്നത്.
എന്റെ പിടിപ്പുകേട് മാറ്റി ഇങ്ങനെ ഒന്നു പിടിച്ചു നോക്കട്ടേ :)
എടാ കൂട്ടുകാരന്‍ ഗെഡീ,
കയ്യിലുള്ള ആ സൂത്രങ്ങളൊക്കെ വേഗം തന്നെ ഇങ്ങോട്ട് പോന്നോട്ടെ. ഞങ്ങളെല്ലാരും കാത്തിരിക്കുന്നു
നല്ല തുടക്കം.
Image stabilityയെ കുറിച്ച് പറയുമ്പോള്‍ monopod, gyro stabilised lenses എന്നീ വിഷയങ്ങളും ഭാവിയില്‍ വശതീകരിക്കുമല്ലോ.
Post a Comment