Friday, November 30, 2007

ഫോട്ടൊഗ്രാഫി ഒരു പഠനം|എന്താണ്‌ മെഗാപിക്സല്‍.

എന്താണ്‌ മെഗാപിക്സല്‍

ആരുടെയെങ്കിലും കയ്യില്‍ ഒരു ഡിജിറ്റല്‍ ക്യാമറ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം "ഇതു എത്ര മെഗാപിക്സലാ..എന്നാണ്‌" .

ഒരു പുതിയ ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോഴും നമ്മുടെ സംശയം എത്ര മെഗാപിക്സല്‍ ഉള്ള ക്യാമറ വാങ്ങണം എന്നാണ്‌.ഒട്ടനവധി ആളുകള്‍ക്കും ഈ പദം സുപരിചിതം ആയിരിക്കും. എങ്കിലും ഇന്നു നമ്മുക്കു ഈ മെഗാപിക്സല്‍ എന്ന സംഭവത്തെ ഒന്നു പരിചയപ്പെടാം.

മൈക്രൊസോഫ്റ്റ്‌ ഓഫീസ്‌ എക്സല്‍ എല്ലാവര്‍ക്കും സുപരിചിതമാണല്ലൊ..ഒരു എക്സല്‍ ഷീറ്റിലെ റൊസും കോളംസും മനസ്സില്‍ ഓര്‍ക്കുക.കാരണം ഇതു ആവശ്യം വരും.
ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഹൃദയം എന്നു പറയുന്നതു അതിണ്റ്റെ ഇമേജ്‌ സെന്‍സര്‍ എന്ന ഭാഗം ആണ്‌(ഇതിനെക്കുറിച്ച്‌ വിശദമായി പിന്നീട്‌ പറയാം.)സെന്‍സറിണ്റ്റെ ഉപരിതലം വളരെ പരന്നാണിരിക്കുന്നത്‌.ഈ ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശകിരങ്ങളേ വൈദ്യുതതരംഗങ്ങളാക്കിമാറ്റാന്‍ ഉപരിതലത്തില്‍ സി സി ഡി (Charge Coupled Devices)എന്നറിയപ്പെടുന്ന ലൈറ്റ്‌ സെന്‍സിറ്റീവ്‌ ഡയോഡുകള്‍ സ്ഥാപിച്ചിരുക്കുന്നു. ഈ ഡയോഡുകളെ പിക്സല്‍ എന്നാണ്‌ വിളിക്കുക. പിക്ചര്‍ എലമെണ്റ്റ്സ്‌ (Picture Elements) എന്നതില്‍ നിന്നും ആണ്‌ ഈ പിക്സല്‍ എന്ന പദം രൂപപ്പെട്ടത്‌. ഒരു മാട്രിക്സ്‌ രൂപത്തിലാണ്‌ ഇവ വിതരണം ചെയ്തിരിക്കുന്നത്‌. ഇതു ഒരു എക്ഷ്കെല്‍ ഷീറ്റിലെ വരിയും നിരയുമായി നമ്മുക്കു താരതമ്യം ചെയ്യാം.

മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ 'X' എന്നു അടയാളപ്പെടുത്തിയിരിക്കുന്നത്‌ ലൈറ്റ്‌ സെന്‍സിറ്റീവ്‌ ഡയോഡുകള്‍ ആണെന്നു സങ്കല്‍പ്പിക്കുക, ഇപ്പോള്‍ സെന്‍സറിണ്റ്റെ ഒരു ഏകദേശരൂപം നിങ്ങളുടെ മനസ്സില്‍ വന്നു കാണും എന്നു വിശ്വസിക്കുന്നു. താഴേക്കാണുന്ന ചിത്രത്തില്‍ സാധാരണ ദിജിറ്റല്‍ ക്യാമറയില്‍ കണ്ടുവരുന്ന ഒരു സെന്‍സര്‍ കാണാം. ഈ മറ്റ്രിക്സിലെ വരികളുടെയും നിരകളുടെയും എണ്ണത്തെ തമ്മില്‍ ഗുണനം ചെയ്തു കിട്ടുന്ന തുകയാണ്‌ ഈ "മെഗാപിക്സല്‍ എന്നുപറയുന്ന സംഭവം. (മനസ്സിലായോ ആവോ?)


ഒരു ഉദാഹരണത്തിലൂടെ ഇതു നമ്മുക്കു വ്യക്തം ആക്കാം.
മുകളില്‍ കാണുന്ന ചിത്രത്തില്‍ വരികളുടേ എണ്ണം 4000ഉം നിരകളുടേ എണ്ണം 1000 ആണെന്നു സങ്കല്‍പ്പിക്കുക.
നമ്മുടെ കണാക്കനുസരിച്ച്‌,
പിക്സല്‍ = വരികളുടെ എണ്ണം * നിരകളുടെ എണ്ണം

പിക്സല്‍ = 4000 * 1000 = 4,000,000 (കണക്കു ശരിതന്നെ അല്ലെ!!! )

ഈ 4,000,000 മെഗ യില്‍ ആക്കുമ്പോള്‍ അത്‌ 4 മെഗാപിക്സല്‍ ആവുന്നു. അതായത്‌ എടുകുന്ന പടത്തിനു പരമാവധി പറ്റുന്ന വലുപ്പം 4000*1000 ആണ്‌. ഇതു മനസ്സിലായി ക്കാണും എന്നു വിശ്വസിക്കുന്നു. :-)

എളുപ്പത്തില്‍ പറഞ്ഞാല്‍ ഒരു യൂണിറ്റ്‌ പ്രതലത്തില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന ഡയോഡുകളുടെ എണ്ണം ആണ്‌ ഈ മെഗാ പിക്സല്‍ എന്നു പറയുന്ന സംഭവം.

എല്ലാം മനസ്സിലായ സ്ഥിതിക്കു ഒരു കാര്യം കൂടി പറയാം.

ഒരു ക്യാമറ കമ്പനിയും ഉപഭോക്താവിനെ നന്നാക്കാന്‍ നോക്കില്ല. നമ്മളൊക്കെ ചെയ്യുന്ന പോലെ ഒരു റൌണ്ട്‌ ഓഫ്‌ അവിടെയും ഉണ്ട്‌.അതായത്‌ ഒരു 2048*1536 രെസല്യൂഷണ്‍ ഉള്ള പടം പിടിക്കാന്‍ 3.1 മെഗാപിക്സല്‍ ഉള്ള ക്യാമറ മതിയാകും. പക്ഷേ ഇതിനുപകരം കമ്പനികള്‍ പേരില്‍മാതം 3.3 മെഗപിക്സല്‍ എന്നും പറഞ്ഞു ക്യാമറകള്‍ ഇറക്കുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു. കാരണം ഈ മെഗാപിക്സല്‍ നമ്മക്കു നേരില്‍കാണാന്‍ പറ്റുന്ന ഒരു സാധനം അല്ല എന്നതു തന്നെ.!!പക്ഷെ അതിനും ക്യാമറ കമ്പനികള്‍ വിശദീകരണങ്ങല്‍ തരുന്നുണ്ട്‌.


ഇന്നത്തെ ക്ളാസ്‌ കഴിഞ്ഞു ഇനി അടുത്ത തവണ..

27 അഭിപ്രായങ്ങള്‍:

അച്ചു November 30, 2007 at 9:24 AM  

എന്താണ്‌ മെഗാപിക്സല്‍
മനസ്സിലാകുമോ ആവോ....പറയാന്‍ മടിക്കരുത്..

ദിലീപ് വിശ്വനാഥ് November 30, 2007 at 9:43 AM  

വളരെ വിജ്ഞാനപ്രഥം. തുടരൂ...

മൂര്‍ത്തി November 30, 2007 at 10:23 AM  

ഇനിയും വരാം...തന്ത്രങ്ങള്‍ പഠിക്കാന്‍...തുടരുക..

സഹയാത്രികന്‍ November 30, 2007 at 12:08 PM  

കൂട്ടുകാരാ...ഇന്നാണ് രണ്ട് ലേഖനവും വായിച്ചത്... വളരേ നല്ല കാര്യം...
വിജ്ഞാനപ്രദം തുടരൂ...
ആശംസകള്‍

അടൂത്തക്ലാസില്‍ വരാം
:)

ശ്രീലാല്‍ November 30, 2007 at 1:10 PM  

വളരെ നന്നായി കൂട്ടുകാരാ.

ചിത്രങ്ങളുടെ റെസൊല്യൂഷനും പിക്സെല്‍ ഉപയോഗിച്ച് അളക്കാറുണ്ടല്ലോ. അപ്പോള്‍ 3.1 മെഗാപിക്സെല്‍ ക്യാമറ എന്നുവച്ചാല്‍ അതുപയോഗിച്ചെടുക്കാവുന്ന ചിത്രത്തിന്റെ പരമാവധി റെസല്യൂഷന്‍ 2048×1536 ആണെന്നും പറഞ്ഞൂടെ ?

ബീരാന്‍ കുട്ടി November 30, 2007 at 9:51 PM  

ലളിതമായും, രസകരമായും ഈ മലകേറ വിഷയം അവതരിപ്പിക്കുന്ന കുട്ടുകാരാ, നന്ദി.
ഞാന്‍ അടുത്ത ക്ലാസില്‍ വരാം.

അച്ചു November 30, 2007 at 11:56 PM  

വാല്‍മീകി മാഷേ..നന്ദി..

മൂര്‍ത്തി സര്‍..നന്ദി വീണ്ടും വരുക.

ജിഹേഷ് ഭായ്...ലെന്‍സ് അടുത്ത ഭാഗത്തില്‍ ...:-)

സഹേട്ടന്‍..ക്ലാസില്‍ വരണം..ഹാജര്‍ നിര്‍ബദ്ധം ആണ്..

ശ്രീ...അതും ശരിയാണ്.പക്ഷെ 3.3 എന്നും പരഞ്ഞിട്ട് 3.1 കൊടുക്കുന്നതു ശരിയല്ലല്ലൊ..അതാണ് ഞാന്‍ പറഞത്...


ബീരാന്‍ കുട്ടി ...വന്നതിനും കണ്ടതിനും അഭിപ്രായം അറിയിച്ചതിനും നന്ദി...

പ്രയാസി December 1, 2007 at 12:44 AM  

അപ്പൊ ഇതാണ്.. മെഗാപിക്സല്‍ അല്ലെ..
കലക്കി മ്വാനെ.. കൂട്ടാരാ..
എനിക്കൊരു അഡ്മിഷന്‍ തരൂടെ..
നന്നായി.. നല്ല മനസ്സ്..തുടരുക..അഭിനന്ദനങ്ങള്‍..:)

ഹരിശ്രീ December 1, 2007 at 2:25 AM  

കൂട്ടുകാരാ,

നല്ല ക്ലാസ്,

പഠിക്കാന്‍ ഇനിയും വരും, കൂടുതല്‍ വിവരങ്ങള്‍ നല്‍കണേ...

നിലാവര്‍ നിസ December 1, 2007 at 2:31 AM  

സുഹൃത്തേ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

നിലാവര്‍ നിസ December 1, 2007 at 2:32 AM  

സുഹൃത്തേ..

ബൂലോകത്തിലെ പുതിയ അന്തേവാസിനിയാണ്..
സമയമുള്ളപ്പോള്‍ ഈ നിലാവൊന്നു കാണുമല്ലോ
http://nilaavuu.blogspot.com/

സ്നേഹം
നിലാവര്‍നിസ..

അച്ചു December 1, 2007 at 5:44 AM  

പ്രയാസിയേ...സന്തോഷം....;)

അച്ചു December 1, 2007 at 5:45 AM  

ഹരിശ്രീ...വീണ്ടും കാണാം..

സിനോജ്‌ ചന്ദ്രന്‍ December 1, 2007 at 5:45 AM  

അടുത്ത ക്ലാസ്സിനായി കാത്തിരിക്കുന്നു. വളരെ ഉപകാരപ്രദമായ വിഷയം, വളരെ രസകരമായി പറഞ്ഞിരിക്കുന്നു.

അച്ചു December 1, 2007 at 5:46 AM  

നിലാവര്‍നിസ..ഇതു വായിച്ചിട്ട് ..ഇതിനെ പറ്റി ഒന്നും കണ്ടില്ല..അതൊ വായിച്ചില്ലെ?:)

അച്ചു December 1, 2007 at 5:48 AM  

നന്ദിഡ്രാ...സിനൊജേ.....

ശ്രീവല്ലഭന്‍. December 1, 2007 at 1:02 PM  

വിജ്ഞാനപ്രദം. ധൈര്യമായി തുടരു‌... ഇനിയുംവരും. കുറെ സംശയങ്ങള് ബാക്കി...ഇതാണ് മെഗാ പിക്സല്‍ ന്റെ ഉപയോഗം? കുറച്ചു കൂടി സിമ്പിള്‍ ആക്കിയാല്‍ ഉപകാരം.

Areekkodan | അരീക്കോടന്‍ December 1, 2007 at 10:52 PM  

കുറച്ചു കൂടി സിമ്പിള്‍ ആക്കി തുടരുക..

മന്‍സുര്‍ December 2, 2007 at 12:44 AM  

കൂട്ടുകാരാ...

ക്യാമറയുടെ വലിയ ലോകത്തിലേക്ക്‌ ക്യമറകണ്ണുകളുമായി യാത്ര തുടരാം. വിവരണം ലളിതവും,മികച്ചതുമെന്ന്‌ പറയട്ടെ.
എല്ലാം വളരെ വിശദീകരിച്ച്‌ പറഞ്ഞിരിക്കുന്നു. പിന്നെ ഈ പിക്‌സല്‍ എന്നതിന്‌ വേറെ ഒരു പേരുമില്ലേ....എഴുതാന്‍ കുറച്ച്‌ പാടാണ്‌ അത.
നന്നായിരിക്കുന്നു. നല്ല ഒരു ക്യമറ ക്ലാസ്സ്‌.
ഇനിയും ക്യമറയുടെ ഉള്ളറകളിലേക്ക്‌ കടന്നു ചെല്ലാന്‍ കൊതിക്കുന്ന ഞങ്ങള്‍ക്ക്‌ പുതിയ വിസ്‌മയങ്ങള്‍ പറഞ്ഞു തരുമെന്ന പ്രതീക്ഷയോടെ

നന്‍മകള്‍ നേരുന്നു

അപര്‍ണ്ണ December 2, 2007 at 7:10 AM  

ഞാന്‍ ക്ലാസില്‍ ലേറ്റ്‌ ആയല്ലോ. മാഷെ ഇത്രേം നല്ല ക്ലാസില്‍ ഇനി ഞാന്‍ punctual ആയി വരുംട്ടോ.

പ്രിയ ഉണ്ണികൃഷ്ണന്‍ December 2, 2007 at 7:46 AM  

upakarapradamaayi. iniyum pratheekshikkunnu

Kaippally December 3, 2007 at 8:50 AM  

ചിത്രത്തിന്‍റെ വ്യക്തത് megapixel മാത്രം നോക്കിയാല്‍ ശരിയവില്ല.
Lenseലൂടെ കടന്നുവരുന്ന പ്രകാശ കിരണങ്ങള്‍ എത്രമാത്രം sensorല്‍ പതിക്കുന്നു എന്നും ശ്രദ്ദിക്കണം. Lenseല്‍ നിന്നും വരുന്ന ചിത്രം പൂര്ണമായി sensorല്‍ പതിയുന്നുണ്ടോ എന്നും അന്വേഷിക്കണം. പ്രകാശ കിരണങ്ങളുടെ സാന്ദ്രത കൂടുന്നതനുസരിച്ച് ചിത്രത്തിന്‍റെ വ്യക്തതയും വര്‍ദ്ധിക്കും.

മിക്ക Digital SLR cameraകളും Full Frame sensor അല്ല. അതായത് 35mm filmന്‍റെ വലുപ്പം ഉള്ള sensor അല്ല. 35mm filmന്‍റെ വലുപ്പത്തിലുള്ള sensorന്‍റെ വലുപ്പം 35mmX24mm ആയിരിക്കും. Full Frame cameraകളുടെ ചിത്രം കൂടുതല്‍ wide ആയിരിക്കും. ചിത്രാംശങ്ങളുടെ സാന്ദ്രതയും കൂടുതലായിരിക്കും.

Sensorന്‍റെ available pixel areaയും എടുക്കുന്ന ചിത്രത്തിന്‍റെ pixel sizeഉം എപ്പോഴും വിത്യസ്തമായിരിക്കും. CMOS എന്നൊരു sensor technologyയും ഉള്ളകാര്യം താങ്കള്‍ പറയാന്‍ വിട്ടുപോയി. ഇന്ന മുന്നിരയില്‍ നില്കുന്ന Canonഉം (all EOS series) Nikonഉം (D300) ഉപയോഗിക്കുന്ന professional seriesലുള്ള sensors CMOS ആണു്.

ഗീത December 3, 2007 at 9:36 AM  

ഒരു യൂണിറ്റ് പ്രതലത്തിലെ no. of pixels = 1 Mega pixel എന്നുപറഞ്ഞു. ഈയൂണിറ്റ് ഏതു യൂണിറ്റിലാണ്? sq.mm or sq.cm ?

പൈങ്ങോടന്‍ December 5, 2007 at 10:50 AM  

ലേഖനം ഉപകാരപ്രദമായിരുന്നു. കൂടുതല്‍ അറിവുമായി വീണ്ടും വരുമല്ലോ..
കൈപ്പള്ളിയുടെ കമന്റും ഉപകാരപ്രദമായി

ഉപാസന || Upasana December 6, 2007 at 12:53 AM  

ninte oru class.
pande classil seminar eduthathe enikkormayunde
njan athoru kathayaayi ittal nee thalel munditte nadakkEndi varum
:)
upaasana

Team Campus Times December 15, 2007 at 10:30 AM  

കാംപസ്‌ ടൈംസില്‍ വന്നതിനു നന്ദി. വായിക്കാനും പറയാനും കൂടെയുണ്ടാവണം.
ഫോട്ടോവെടുപ്പിനെപ്പറ്റിയൊക്കെ ഞങ്ങള്‍ പഠിച്ചു വരുന്നേയുള്ളൂ. ഒരു ഡോക്യുമെന്ററി എടുക്കാന്‍ മോഹമുണ്ട്‌. സഹായിക്കണം. വിശദമായി ഞങ്ങള്‍ താമസിയാതെ സംസാരിക്കാം.
സ്‌നേഹത്തോടെ ഇസ്‌ലാഹിയയിലെ കൂട്ടുകാര്‍

kambarRm December 22, 2009 at 7:49 AM  

പതിവു കറക്കത്തിനിടയിൽ ചുമ്മാ ഒന്നു കയറി നോക്കിയതാ.......
കൊളളാം....
ഏറെപേർക്കു ഉപകാരപ്പെടും.....
എന്തായാലും എനിക്ക്‌ ഇഷ്ടപ്പെട്ടു.........
തുടരുക.........

Related Posts with Thumbnails

ഫോട്ടോ ബ്ലോഗുകൾ

ജാലകം

  © Free Blogger Templates 'Photoblog II' by Ourblogtemplates.com 2008

Back to TOP