Saturday, December 22, 2007
Monday, December 17, 2007
അന്യമാകുന്ന കത്തെഴുത്തുകള്‍
ഇന്റര്‍നാഷണല്‍ മലയാളി(International Malayali)മാഗസിനില്‍ ഈ അടുത്ത് വന്ന ഈ ലേഖനം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്??.
പ്രമുഖ ബ്ബ്ലോഗര്‍മാരുടെ അനുഭവക്കുറിപ്പുകള്‍....
(ഇതില്‍ രണ്ടാമത്തെ പേജ് ഇല്ല.എന്നോട് ക്ഷമിക്കുക.)
ഇത് ഇവിടെ പോസ്റ്റ് ചെയ്യാന്‍ എന്നെ സഹായിച്ച വാല്മീകി മാഷിനും അതിന് അനുമതി തന്ന ശ്രീ അജി പോളക്കുളത്തിനും നന്ദി.
ഇന്റര്‍നാഷണല്‍ മലയാളി(International Malayali)മാഗസിനെ പറ്റി കൂടുതല്‍ അറിയാന്‍ International Malayali
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Monday, December 17, 2007 13 അഭിപ്രായങ്ങള്‍
Thursday, December 13, 2007
സുപ്രഭാതം..
എല്ലാ സുഹൃത്തുക്കള്‍ക്കും ഒരു നല്ല പ്രഭാതം...;)
Camera: Canon
Model: Canon PowerShot S3 IS
ISO: n/a
Exposure: 1/13 sec
Aperture: f/2.7
Focal Length: 6mm
Flash Used: No
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Thursday, December 13, 2007 8 അഭിപ്രായങ്ങള്‍
Friday, December 7, 2007
ചില കുമിളത്തരങ്ങള്‍..
ഒത്തിരി കഷ്ടപ്പെട്ട് ......
എന്റെ പ്രിയ്യപ്പെട്ട സുഹൃത്തുക്കള്‍ക്ക് വേണ്ടി.......
ഇത്തിരിപോന്ന കുറച്ച് കുമിളകള്‍...
വേണ്ട സാധനങ്ങള്‍...ഇത്തിരി സോപ് പൊടി...ഇത്തിരി വെള്ളം...ഒരു കണ്ണാടി..ഒരു സ്റ്റ്രോ..അല്ലെങ്കില്‍ ഒരു റീഫില്ലര്‍..പിന്നെ പടം പിടിക്കാന്‍ ഒരു ക്യാമറ..പിന്നെ ലേശം ഭാഗ്യം.....
സോപ് പൊടി നന്നായി പതപ്പിക്കുക..പത ന്നു പറഞ്ഞാല്‍ നല്ല കിടിലന്‍ പത ആയിരിക്കണം.
എന്നിട്ട് സ്റ്റ്രൊ അതില്‍ മുക്കുക. എന്നിട്ട് കണ്ണാടിയില്‍ മുട്ടിക്കുക..പിന്നെ നന്നായി ഊതുക. അപ്പൊ കുമിള വരും..
ആവശ്യത്തിനു വലുപ്പം ആയാല്‍ ക്യാമറ എടുത്തു മാക്രോ മോടില്‍ ഇട്ട് ഒന്നങ്ങട്ട് ക്ലിക്കുക...
കുമിള റെഡി.
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Friday, December 07, 2007 19 അഭിപ്രായങ്ങള്‍
Labels: കുമിളകള്‍, കൂട്ടൂസ് സ്പെഷല്‍
Friday, November 30, 2007
ഫോട്ടൊഗ്രാഫി ഒരു പഠനം|എന്താണ് മെഗാപിക്സല്‍.
എന്താണ് മെഗാപിക്സല്‍
ആരുടെയെങ്കിലും കയ്യില്‍ ഒരു ഡിജിറ്റല്‍ ക്യാമറ കണ്ടാല്‍ ആരും ആദ്യം ചോദിക്കുന്ന ചോദ്യം "ഇതു എത്ര മെഗാപിക്സലാ..എന്നാണ്" .
ഒരു പുതിയ ഡിജിറ്റല്‍ ക്യാമറ വാങ്ങുമ്പോഴും നമ്മുടെ സംശയം എത്ര മെഗാപിക്സല്‍ ഉള്ള ക്യാമറ വാങ്ങണം എന്നാണ്.ഒട്ടനവധി ആളുകള്‍ക്കും ഈ പദം സുപരിചിതം ആയിരിക്കും. എങ്കിലും ഇന്നു നമ്മുക്കു ഈ മെഗാപിക്സല്‍ എന്ന സംഭവത്തെ ഒന്നു പരിചയപ്പെടാം.
മൈക്രൊസോഫ്റ്റ് ഓഫീസ് എക്സല്‍ എല്ലാവര്‍ക്കും സുപരിചിതമാണല്ലൊ..ഒരു എക്സല്‍ ഷീറ്റിലെ റൊസും കോളംസും മനസ്സില്‍ ഓര്‍ക്കുക.കാരണം ഇതു ആവശ്യം വരും.
ഒരു ഡിജിറ്റല്‍ ക്യാമറയുടെ ഹൃദയം എന്നു പറയുന്നതു അതിണ്റ്റെ ഇമേജ് സെന്‍സര്‍ എന്ന ഭാഗം ആണ്(ഇതിനെക്കുറിച്ച് വിശദമായി പിന്നീട് പറയാം.)സെന്‍സറിണ്റ്റെ ഉപരിതലം വളരെ പരന്നാണിരിക്കുന്നത്.ഈ ഉപരിതലത്തില്‍ പതിക്കുന്ന പ്രകാശകിരങ്ങളേ വൈദ്യുതതരംഗങ്ങളാക്കിമാറ്റാന്‍ ഉപരിതലത്തില്‍ സി സി ഡി (Charge Coupled Devices)എന്നറിയപ്പെടുന്ന ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകള്‍ സ്ഥാപിച്ചിരുക്കുന്നു. ഈ ഡയോഡുകളെ പിക്സല്‍ എന്നാണ് വിളിക്കുക. പിക്ചര്‍ എലമെണ്റ്റ്സ് (Picture Elements) എന്നതില്‍ നിന്നും ആണ് ഈ പിക്സല്‍ എന്ന പദം രൂപപ്പെട്ടത്. ഒരു മാട്രിക്സ് രൂപത്തിലാണ് ഇവ വിതരണം ചെയ്തിരിക്കുന്നത്. ഇതു ഒരു എക്ഷ്കെല്‍ ഷീറ്റിലെ വരിയും നിരയുമായി നമ്മുക്കു താരതമ്യം ചെയ്യാം.
മുകളില്‍ കാണിച്ചിരിക്കുന്ന ചിത്രത്തില്‍ 'X' എന്നു അടയാളപ്പെടുത്തിയിരിക്കുന്നത് ലൈറ്റ് സെന്‍സിറ്റീവ് ഡയോഡുകള്‍ ആണെന്നു സങ്കല്‍പ്പിക്കുക, ഇപ്പോള്‍ സെന്‍സറിണ്റ്റെ ഒരു ഏകദേശരൂപം നിങ്ങളുടെ മനസ്സില്‍ വന്നു കാണും എന്നു വിശ്വസിക്കുന്നു. താഴേക്കാണുന്ന ചിത്രത്തില്‍ സാധാരണ ദിജിറ്റല്‍ ക്യാമറയില്‍ കണ്ടുവരുന്ന ഒരു സെന്‍സര്‍ കാണാം. ഈ മറ്റ്രിക്സിലെ വരികളുടെയും നിരകളുടെയും എണ്ണത്തെ തമ്മില്‍ ഗുണനം ചെയ്തു കിട്ടുന്ന തുകയാണ് ഈ "മെഗാപിക്സല്‍ എന്നുപറയുന്ന സംഭവം. (മനസ്സിലായോ ആവോ?)
ഒരു ഉദാഹരണത്തിലൂടെ ഇതു നമ്മുക്കു വ്യക്തം ആക്കാം.
മുകളില്‍ കാണുന്ന ചിത്രത്തില്‍ വരികളുടേ എണ്ണം 4000ഉം നിരകളുടേ എണ്ണം 1000 ആണെന്നു സങ്കല്‍പ്പിക്കുക.
നമ്മുടെ കണാക്കനുസരിച്ച്,
പിക്സല്‍ = വരികളുടെ എണ്ണം * നിരകളുടെ എണ്ണം
പിക്സല്‍ = 4000 * 1000 = 4,000,000 (കണക്കു ശരിതന്നെ അല്ലെ!!! )
ഈ 4,000,000 മെഗ യില്‍ ആക്കുമ്പോള്‍ അത് 4 മെഗാപിക്സല്‍ ആവുന്നു. അതായത് എടുകുന്ന പടത്തിനു പരമാവധി പറ്റുന്ന വലുപ്പം 4000*1000 ആണ്. ഇതു മനസ്സിലായി ക്കാണും എന്നു വിശ്വസിക്കുന്നു. :-)
എളുപ്പത്തില്‍ പറഞ്ഞാല്‍ ഒരു യൂണിറ്റ് പ്രതലത്തില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന ഡയോഡുകളുടെ എണ്ണം ആണ് ഈ മെഗാ പിക്സല്‍ എന്നു പറയുന്ന സംഭവം.
എല്ലാം മനസ്സിലായ സ്ഥിതിക്കു ഒരു കാര്യം കൂടി പറയാം.
ഒരു ക്യാമറ കമ്പനിയും ഉപഭോക്താവിനെ നന്നാക്കാന്‍ നോക്കില്ല. നമ്മളൊക്കെ ചെയ്യുന്ന പോലെ ഒരു റൌണ്ട് ഓഫ് അവിടെയും ഉണ്ട്.അതായത് ഒരു 2048*1536 രെസല്യൂഷണ്‍ ഉള്ള പടം പിടിക്കാന്‍ 3.1 മെഗാപിക്സല്‍ ഉള്ള ക്യാമറ മതിയാകും. പക്ഷേ ഇതിനുപകരം കമ്പനികള്‍ പേരില്‍മാതം 3.3 മെഗപിക്സല്‍ എന്നും പറഞ്ഞു ക്യാമറകള്‍ ഇറക്കുകയും ഉപഭോക്താക്കളെ വഞ്ചിക്കുകയും ചെയ്യുന്നു. കാരണം ഈ മെഗാപിക്സല്‍ നമ്മക്കു നേരില്‍കാണാന്‍ പറ്റുന്ന ഒരു സാധനം അല്ല എന്നതു തന്നെ.!!പക്ഷെ അതിനും ക്യാമറ കമ്പനികള്‍ വിശദീകരണങ്ങല്‍ തരുന്നുണ്ട്.
ഇന്നത്തെ ക്ളാസ് കഴിഞ്ഞു ഇനി അടുത്ത തവണ..
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Friday, November 30, 2007 27 അഭിപ്രായങ്ങള്‍
Labels: ഫോട്ടൊഗ്രാഫി ഒരു പഠനം
Wednesday, November 28, 2007
കേരളം-Spice Capital Of The World
പവലിയന്റെ മുകളില്‍ കാണുന്ന ചെമ്മീനും കരിമീനും ..
പവലിയന്റെ മുകളില്‍ കറങ്ങുന്ന ഭാഗം.
പവലിയന്റെ പുറത്തേക്കുള്ള വഴിയില്‍ കണ്ട മുഖമ്മൂടികള്‍ പിന്നെ കൂടെ കണ്ട 2 തലകളും...സോറി ആ തലകളുടെ ഉടമകളെ എനിക്കറിയില്ല..
പവലിയലില്‍ കണ്ട ഒരു ഗണപതി വിഗ്രഹം. നന്നായി തോന്നിയപ്പൊ ഒന്നു ക്ലികി..
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, November 28, 2007 10 അഭിപ്രായങ്ങള്‍
Labels: കേരളം
Saturday, November 24, 2007
ഫോട്ടൊഗ്രാഫി ഒരു പഠനം.|ക്യാമറ പിടിക്കുന്ന രീതി.
ക്യാമറ പിടിക്കുന്ന രീതി.
മുകളിലിള്ള ചിത്രം ശ്രദ്ധിക്കുക.
1. വലതുകൈ നിങ്ങളുടെ ക്യാമറയുടെ വലത്തേ അറ്റത്ത്, അതായത് ക്ളിക് ബട്ടണ്‍ വരുന്ന ഭാഗത്തു പിടിക്കുക. ചൂണ്ട് വിരലിനു ശേഷമുള്ള 3 വിരല്‍ ക്യാമറയുടെ മുന്‍ഭാഗത്തു വരുന്ന വിധത്തിലായിരിക്കണം കൈ പിടിക്കേണ്ടത്. ഇപ്പോള്‍ നിലവിലുള്ള ഒട്ടുമിക്ക ക്യാമറകളിലും ഒരു റബര്‍ ഗ്രിപ് ക്യാമറയുടെ വലതുഭാഗത്തായി കാണാം. അവിടെയാണ് 3 വിരലുകള്‍ അമര്‍ത്തേണ്ടത്. അഥികം അമര്‍ത്തരുത്. ക്യാമറ കേടാവും. അങ്ങിനെ വന്നാല്‍ എന്നെ കുറ്റം പറയരുത്.
2.ചൂണ്ട് വിരല്‍ ക്ളിക് ബട്ടണ് മുകളില്‍ വരുന്ന വിധം പിടിക്കണം. എല്ലാ ഡിജിറ്റല്‍ ക്യാമറകള്‍ക്കും സോഫ്റ്റ് സ്വിച് ആണ് ഉള്ളത്. അതുകൊണ്ട് അഥികം ബലം നല്‍കേണ്ടതില്ല. സാവധാനം അമര്‍തിയാല്‍ മതിയാകും.
3.ഇടത് കൈയുടെ പൊസിഷനിംഗ് ക്യാമറയുടെ മോഡല്‍ അനുസരിച്ച് മാറും. വലിയ റ്റെലസ്കോപ്പിക് ലെന്‍സ് ഉള്ള ക്യാമറ ആണെങ്കില്‍ , ലെന്‍സിണ്റ്റെ ഹാണ്റ്റിലില്‍ ഇടതുകൈ ബലം കൊടുക്കുക. ചെറിയ ക്യാമറ, അതായത് പവര്‍ ഷോട്ട് സിരിസ് പോലുള്ളവയാണെങ്കില്‍ ഇടതു കൈ വിരലുകള്‍ ലെന്‍സിനു ചുറ്റും വരുന്ന രീതിയില്‍ പിടിക്കുന്നതാണ് ഉത്തമം.
4. വ്യൂ ഫൈണ്റ്റര്‍ ഉള്ള ക്യാമറ ആണെങ്കില്‍ അതു യുസ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം.
5.എല്‍ സി ഡി പാനല്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ ക്യാമറ ശരീരത്തില്‍ നിന്നും അധികം അകലെ പിടിക്കരുത്.ഏകദേശം ഒരടി അകലത്തില്‍ ക്യാമറ ഉലയോഗിക്കുന്നതായിരിക്കും നല്ലത്. അത്തരം സന്ധര്‍ഭങ്ങളില്‍ എവിടെയെങ്കിലും ചാരി നില്‍ക്കുന്നതും നന്നായിരിക്കും. അത് കൂടുതല്‍ സ്ഥിരത നല്‍കും.
6.ഇന്‍സ്റ്റണ്റ്റ് ഫോട്ടോഗ്രാഫി ആണെങ്കില്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാല് മുന്നോട്ടാഞ്ഞ് പൊസിഷന്‍ ചെയ്യുന്നതു നന്നയിരിക്കും. ഇതു ക്യാമറക്കും ഇമേജിനും സ്ഥിരത നല്‍കും.
ഇത്തരത്തില്‍ ഏത് ഉചിതം എന്നു തോനുന്നുവോ ആരീതി തന്നെ തൂടരണം. ക്യാമറ ഗ്രിപ് ചെയ്യുന്ന രീതിയും , ഷോട്ടുകള്‍ക്കു തയാരാവുന്നതും ഒരു ഫോട്ടൊഗ്രാഫറേ സംഭന്ദ്ധിച്ചിടതോളം പരമപ്രധാനമാണ്. തനിക്കു ലഭിക്കാന്‍ പോകുന്ന അമൂല്യ ചിത്രത്തിനു വേണ്ടി സ്വന്തം മനസ്സിനേയും തയാറാക്കണം. എപോഴും പോസിറ്റീവ് ആയി ചിന്തിക്കാന്‍ ശീലിക്കുക.
തുടരും.
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Saturday, November 24, 2007 26 അഭിപ്രായങ്ങള്‍
Labels: ഫോട്ടൊഗ്രാഫി ഒരു പഠനം
Wednesday, November 21, 2007
ദീപാവലി-ഭാഗം രണ്ട്
ദീപാവലി-ഭാഗം രണ്ട്
മെഴുക് തിരി ...ക്ളിക് ചെയ്തപ്പോഴേക്കും കാറ്റ് വീശി...എന്നാലും കുഴപ്പ്ം ഇല്ല എന്നു തോനുന്നു...
ഒരു മേശാപ്പൂ സ്റ്റാര്‍ട് ആയി...
ഒരു കമ്പിത്തിരി എങ്ങിനേ കത്തിക്കാം...ഒരു പടം..
തലച്ചക്രം....അതിണ്റ്റെ മൂര്‍ദ്ധന്യാവ്സ്ഥയില്‍.......
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, November 21, 2007 10 അഭിപ്രായങ്ങള്‍
Labels: ദീപാവലി
Thursday, November 15, 2007
ഞാന്‍ ഒന്നു നാട്ടില്‍ പോയി!!!
ഒരു വര്‍ഷത്തേക്കുള്ള തേങ്ങ ഇതീന്ന് കിട്ടും... എന്താ സംശയം ഇണ്ടോ???
കണ്ട....കണ്ട...കണ്ണ് വക്കരുത്...പ്ളിസ്....
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Thursday, November 15, 2007 13 അഭിപ്രായങ്ങള്‍
Sunday, November 11, 2007
ദീപാവലി-ഭാഗം ഒന്ന്
തലച്ചക്രം..ഇത് എടുക്കാന്‍ വളരെ ബുദ്ധിമുട്ടി...
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Sunday, November 11, 2007 11 അഭിപ്രായങ്ങള്‍
Labels: ദീപാവലി
Thursday, November 8, 2007
പൂക്കള്‍-ഒരു സൂപ്പര്‍ മാക്രൊ പരീക്ഷണം..
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Thursday, November 08, 2007 15 അഭിപ്രായങ്ങള്‍
Wednesday, November 7, 2007
ഓളങ്ങള്‍....
പ്രസിദ്ധീകരിച്ചത് അച്ചു പ്രസിദ്ധീകരിച്ച സമയം Wednesday, November 07, 2007 6 അഭിപ്രായങ്ങള്‍
Labels: ഓളങ്ങള്‍